മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി : ജനുവരി പത്തിന് ആക്രമണം നടത്തുമെന്ന് ഭീഷണി

മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി സന്ദേശം. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-2 വിലുള്ള ടോയ്‌ലറ്റിനുള്ളിലെ ഭിത്തിയിലാണ് ഭീഷണി സന്ദേശം കുറിച്ചിരിക്കുന്നത്. ഐഎസ് തീവ്രവാദികളുടെ പേരിലുള്ള കുറിപ്പില്‍ ജനുവരി പത്തിന് ആക്രമണം നടത്തുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കി.
ഭീഷണി സന്ദേശം കുറിച്ചയാളെ കണ്ടെത്താന്‍ ടെര്‍മിനലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരെയും ചോദ്യംചെയ്യും. അറൈവല്‍ ലോഞ്ചിനു സമീപത്താണ് ലെവല്‍-2 എന്നതിനാല്‍, മറ്റേതെങ്കിലും സ്ഥലങ്ങളില്‍ നിന്ന് മുംബൈയിലെത്തിയവരായിരിക്കാം സംഭവത്തിനു പിന്നിലെന്നും അന്വേഷണസംഘം അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സിഐഎസ്എഫ് വിഭാഗം വിമാനത്താവളത്തില്‍ ഭീഷണി സന്ദേശം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അധികൃതര്‍ മുംബൈ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് മുംബൈ പോലീസ് നഗരത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്കിയിരിക്കുന്നത്. താനെയില്‍ നിന്ന് നാലോളം യുവാക്കള്‍ അടുത്തിടെ ഐഎസില്‍ ചേര്‍ന്ന സാഹചര്യത്തില്‍ മുംബൈയില്‍ ഐഎസ് അനുഭാവികള്‍ സജീവമാണെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























