അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

അമ്മയെയും രണ്ട് സഹോദരങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി യുവാവ്. കിഴക്കന്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന യശ്ബീര്‍ സിംഗ് (25) ആണ് പൊലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. അമ്മ കവിത (46), സഹോദരങ്ങളായ മേഘ്‌ന (24), മുകുള്‍ (14) എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്വകാര്യ കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്യുകയായിരുന്ന യശ്ബീര്‍ കഴിഞ്ഞ ആറുമാസമായി തൊഴില്‍രഹിതനായിരുന്നു. ഇത് വലിയ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയാക്കി. ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പിതാവ് ഹരിയാനയില്‍ ഒറ്റയ്ക്കാണ് താമസം. തന്റെ പേരില്‍ 1.5 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായും, കഴിഞ്ഞ രണ്ട് മാസത്തിനിടെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചും മറ്റും 45 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പ്രതി പൊലീസിനോട് മൊഴി നല്‍കി.
'നീ മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം കുടുംബത്തിലുള്ളവരെയെല്ലാം കൊന്നിട്ട് ബാക്കിയുള്ളതൊക്കെ നേരിടൂ' എന്ന് അമ്മ തര്‍ക്കത്തിനിടെ പറഞ്ഞതാണ് പ്രതിയെ കൊലപാതകത്തിന് പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
യമുനാ തീരത്തുനിന്ന് ശേഖരിച്ച ഉമ്മത്തിന്റെ വിത്തുകള്‍ മാവിലും പഞ്ചസാരയിലും കലര്‍ത്തി ലഡു ഉണ്ടാക്കി വീട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. ലഡു കഴിച്ചു ബോധരഹിതരായ മൂവരെയും ഷോള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നും രണ്ടിനും ഇടയിലാണ് കൃത്യം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് അയച്ചു. ഫൊറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതി നല്‍കുന്ന മൊഴികള്‍ പൊലീസ് പൂര്‍ണ്ണമായും വിശ്വസത്തിലെടുത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണത്തിലും സമയത്തിലും കൂടുതല്‍ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























