രാജ്യത്തെ ജനസംഘ്യ ഭീകരമാം വിധം വര്‍ധിക്കുന്നു; നാം രണ്ട് നമുക്ക് രണ്ട്; ലംഘിക്കുന്നവര്‍ക്ക്; വോട്ടവകാശം വേണ്ട; മതങ്ങളുമായി കൂട്ടിക്കിഴയ്‌ക്കേണ്ട; പുതുയ പ്രഖ്യാപനവുമായി ബിജെപി എംപി

രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തരത്തിലുള്ള നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മാത്രമല്ല നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു. ബീഹാറിലെ ബെഗുസാരയ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്ങ്. രാജ്യത്തെ വര്‍ധിക്കുന്ന ജനസംഖ്യ കണക്കിലെടുത്ത് ലോകജന സംഖ്യാദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യത്തിനും പ്രകൃതി വിഭവങ്ങള്‍ക്കും ജനസംഖ്യാ വര്‍ധനവ് ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തിനായി ശക്തമായ നിയമം നിലവില്‍ വരണം. പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടു വരണം. ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇത്തരത്തിലുള്ള ജനസംഖ്യാനിയന്ത്രണത്തിന് മുന്‍കൈ എടുക്കുന്നുണ്ട്.പക്ഷെ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാല്‍ അത് അപ്പോള്‍ മതങ്ങളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ നിയന്ത്രണങ്ങളേയും അതിജീവിച്ച് ലോകത്തിലെ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. 20 കൊല്ലം കൊണ്ട് ഇന്ത്യ ജനസംഖ്യയില്‍ ചീനയെ മറിഅകാറ്റക്കും എന്നാണ് സൂചനഒരു ദിവസം ലോകത്ത് 2,11,090 കുട്ടികള്‍ പിറന്നുവീഴുന്നു എന്നാണ് കണക്ക്. മാരക രോഗങ്ങളും പ്രകൃതി ക്ഷോഭങ്ങളും മനുഷ്യ വംശത്തെ കൊന്നൊടുക്കുന്നുണ്ടെങ്കിലും ജനസംഖ്യാ വര്‍ദ്ധനയുടെ തോതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് കുറവാണ്. ഭൂമിയുടേയും പ്രകൃതിയുടേയും വിഭവങ്ങളുടേയും സംതുലിതാവസ്ഥയേയും ജനസംഖ്യാ വിസ്‌ഫോടനം ഗുരുതരമായി ബാധിക്കുന്നുണ്ട്. ലോകത്തില്‍ 660 കോടിയിലേറെ ജനങ്ങളാണ് ഇപ്പോഴുള്ളത്. ഇതിന്റെ 60 ശതമാനവും ഏഷ്യയിലാണ്. ഏഷ്യയിലെ ജനസംഖ്യയുടെ 20 ശതമാനം ചീനയിലും 14 ശതമാനം ഇന്ത്യയിലുമാണ്.
അര നൂറ്റാണ്ടുകൊണ്ടുണ്ടാകാവുന്ന ഭീകരമായ അവസ്ഥ ജനസംഖ്യാ വര്‍ദ്ധനയുടെ കാര്യത്തില്‍ ഇന്ത്യ ചീനയെ മറികടക്കും എന്നതാണ്. ഈ കാലത്തിനിടെ ഇന്ത്യ സാമ്പത്തികമായി എത്ര മെച്ചപ്പെട്ട അവസ്ഥ കൈവരിച്ചാലും അതിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായിരിക്കും ജനസംഖ്യാ വര്‍ദ്ധന. 2005 ലെ കണക്കനുസരിച്ച് ലോകത്ത് 651 കോടി ജനങ്ങളാണുണ്ടായിരുന്നു. 1950 ല്‍ വെറും 253 കോടിയായിരുന്നു ലോക ജനസംഖ്യ. 55 കൊല്ലം കൊണ്ട് ഏതാണ്ട് 140 ശതമാനം ജനങ്ങള്‍ വര്‍ദ്ധിച്ചു. രണ്ടായിരാമാണ്ടില്‍ 612 കോടിയായിരുന്നു ലോക ജനസംഖ്യ. 2060 ല്‍ ഇത് 911 കോടിയാവും.
ഈ കാലയളവില്‍ ഇന്ത്യയിലെ ജനസംഖ്യ 165 കോടിയായി മാറും. 1950 വെറും 37 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. രണ്ടായിരാമാണ്ടില്‍ അത് 104 കോടിയായി ഉയര്‍ന്നു. 2010 ല്‍ 122 കോടിയായി ഇത് മാറും. ചീനയുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. 1950 ല്‍ 55 കോടി ആയിരുന്നു ജനസംഖ്യ. രണ്ടായിരാമാണ്ടില്‍ 1ഭ26 കോടിയും 2010 ല്‍ 135 കോടിയും 2050 ല്‍ 140 കോടിയും ആവും. ഈ കാലഘട്ടത്തില്‍ ആണ് ഇന്ത്യ ജനസംഖ്യയില്‍ ചീനയെ മറികടക്കുക. 2050 ല്‍ ഇന്ത്യയില്‍ ചീനയിലുള്ളതിനേക്കാള്‍ 25 കോടി ജനങ്ങള്‍ അധികമുണ്ടായിരിക്കും എന്നാണ് ഇപ്പോഴത്തെ സൂചന.
ലോകത്ത് മനുഷഷ്യാധിവാസ സാന്ദ്രതയും കൂടിവരികയാണ്. 2005 ല്‍ ലോകത്തെ ശരാശരി ജനസംഖ്യാ സാന്ദ്രത ഒരു കിലോമീറ്ററില്‍ 48 ആയിരുന്നു. 2010 ല്‍ ഇത് 51 ഉം 2050 ല്‍ ഇത് 68 ഉം ആവുമെന്നാണ് സൂചന. അതായത് അര നൂറ്റാണ്ട് തികയും മുമ്പേ ജനസാന്ദ്രത പകുതി കണ്ട് കൂടും.
https://www.facebook.com/Malayalivartha