ഇന്ത്യയെ അഭയാര്‍ഥികളുടെ തലസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഇന്ത്യയെ അഭയാര്‍ഥികളുടെ തലസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ പരാമര്‍ശം. അസമിലെ അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിക്കാനാണ് തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാറിനായി ഹാജരായത്. പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇത് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാറും അസം സര്‍ക്കാറും സുപ്രീംകോടതിയെ സമീപിപ്പിച്ചത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ നിരവധി അനധികൃത കുടിയേറ്റക്കാരുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഈ സ്ഥലങ്ങളില്‍ പുനഃപരിശോധന വേണം.
ഇതിനായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ അനുമതി തേടി. അസം പൗരത്വ രജിസ്റ്ററിന്റെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചത് 2018 ജനുവരി ഒന്നിനാണ്.
"
https://www.facebook.com/Malayalivartha






















