പാര്‍ലമെന്റ്: ബഡ്ജറ്റ് സമ്മേളനം ഫെബ്രു. 23 മുതല്‍

പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഫെബ്രുവരി 23ന് തുടങ്ങി ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം മേയ് എട്ടിന് സമാപിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബഡ്ജറ്റ് അവതരണം ഫെബ്രുവരി 28ന് ശനിയാഴ്ചയാണ്. 26ന് റെയില്‍വെ ബഡ്ജറ്റും 27ന് സാമ്പത്തിക സര്‍വെയും അവതരിപ്പിക്കും.
കേന്ദ്രമന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതി ബഡ്ജറ്റ് സമ്മേളന തിയതികള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു. ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 20 വരെയാണ്. അടുത്ത ഘട്ടം ഏപ്രില്‍ 20ന് ആരംഭിച്ച് മെയ് എട്ടിന് സമാപിക്കും. വിവിധ മന്ത്രാലയങ്ങളുടെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്ററികാര്യ സമിതികള്‍ക്ക് പഠിക്കാനാണ് ഒരു മാസത്തെ ഇടവേള നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സമിതികള്‍ ഇല്ലാതെയാണ് ബഡ്ജറ്റ് പാസാക്കിയത്.
ഫെബ്രുവരി 23ന് രാഷ്ട്രപതി ഇരു സഭകളെയും അഭിസംബോധന ചെയ്യും. അടുത്ത രണ്ടു ദിവസങ്ങളില്‍ നന്ദി പ്രമേയ ചര്‍ച്ചകളാണ്. ഡല്‍ഹിയില്‍ ഇറിക്ഷകള്‍ക്കുള്ള അനുമതി, കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കല്‍, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം, ഭൂമി ഏറ്റെടുക്കല്‍, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സുകള്‍ ഈ സമ്മേളന കാലത്ത് സഭയുടെ അനുമതിക്കായി അവതരിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























