തെലുങ്ക് ഹാസ്യ നടന്‍ എം.എസ് നാരായണ അന്തരിച്ചു

തെലുങ്ക് ഹാസ്യ നടനും സംവിധായകനുമായ എം.എസ് നാരായണ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് നാരായണയെ ഹൈദരബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴായ്ച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാവുകയായിരുന്നു.
എഴുന്നൂറോളം തെലുങ്ക് സിനിമകളില്‍ നാരായണ അഭിനയിച്ചു. അധ്യാപകനായാണ് നാരായണ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഹാസ്യനടനായ നാരായണ തന്റെ എല്ലാ മികവുറ്റ കഴിവുകളും സിനിമ ലോകത്തിന് വേണ്ടി അഭിനയിച്ച് തെളിയിച്ചു. 1951ല്‍ ഗോദാവരി ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























