തമിഴ് നടന്‍ വി.എസ് രാഘവന്‍ അന്തരിച്ചു

തമിഴ് നടന്‍ വി.എസ് രാഘവന്‍ (90) അന്തരിച്ചു. വെള്ളിയാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ഡബിംഗ് ആര്‍ട്ടിസ്റ്റായി കലാജീവിതം ആരംഭിച്ച രാഘവന്‍ 1000 ല്‍ ഏറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. 2013 ല്‍ പുറത്തിറങ്ങിയ \'അഴഗു രാജ\' എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























