കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചേക്കുമെന്ന് സൂചന

കേന്ദ്ര ബജറ്റിന് മുമ്പ് കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രി സഭയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. എന്നാല്‍ ഇപ്പോള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാത്തവരെ മന്ത്രി സഭയില്‍ നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സഖ്യകക്ഷിയായ ശിവസേനയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം കൂടി ലഭിച്ചേക്കും. ജമ്മുകശ്മീരില്‍ സഖ്യചര്‍ച്ചകള്‍ വിജയിച്ചാല്‍ പി.ഡി.പിക്കും മന്ത്രിസ്ഥാനം ലഭിക്കും.
ധനകാര്യ വകുപ്പ് സഹമന്ത്രി ജയന്ത സിന്‍ഹയ്ക്ക് കോര്‍പ്പറേറ്റ് വകുപ്പിന്റെ കൂടി അധികചുമതല ലഭിക്കാനും സാധ്യതയുണ്ട്. ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് വിനയ് സഹസ്രബുദ്ധെ.
കഴിഞ്ഞ വര്‍ഷം മേയില്‍ അധികാരമേറ്റ നരേന്ദ്ര മോദി നവംബറില്‍ 21 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചിരുന്നു. നിലവില്‍ 26 മന്ത്രിസഭയില്‍ ക്യാബിനെറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 13 മന്ത്രിമാരും 26 സഹമന്ത്രിമാരുമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























