ജമ്മുകാശ്മീരില്‍ വീണ്ടും പാക് പ്രകോപനം, അതിര്‍ത്തിയില്‍ വെടിവയ്പ്പ്

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. ഇന്ന് പുലര്‍ച്ചെയായിരുന്നു പാക്ക് പ്രകോപനം. ആര്‍എസ് പുര സെക്ടറിലെ ജോഗ്‌വന്‍ പോസ്റ്റിനു നേരെയാണ് പാക്ക് സൈന്യം വെടിയുതിര്‍ത്തത്. യുഎസ് പ്രസിഡന്റ് ഒബാമ ഇന്ത്യയിലെത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് സംഭവം. ബിഎസ്എഫ് തിരിച്ചടിക്കുകയും ചെയ്തു.
ചെറിയ കൈതോക്കുകള്‍ ഉപയോഗിച്ചായിരുന്നു വെടിവയ്പ്പ്. 24ന് രാത്രി ഒരുമണിക്കാണ് വെടിവയ്പ്പ് തുടങ്ങിയത്. 25ന് പുലര്‍ച്ച വരെ ഇതു തുടര്‍ന്നുവെന്ന് മുതിര്‍ന്ന സൈന്യക ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിവയ്പ്പില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഒബാമയുടെ സന്ദശര്‍നവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ രീതിയില്‍ പാക്ക് റേഞ്ചേഴ്‌സ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നുണ്ടായിരുന്നു. 22ന് രാത്രി അതിര്‍ത്തിയില്‍ ചില ആളുകള്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. തിരിച്ച് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിവയ്പ്പ് ഉണ്ടായി. റിഗല്‍ ബോര്‍ഡറിലായിരുന്നു സംഭവം. അല്‍പ്പസമയം ഈ മേഖലയില്‍ വെടിയൊച്ച കേട്ടിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























