കാത്തിരുന്നത് ഒബാമയെ ശ്രദ്ധ നേടിയത് പൂജ ഥാക്കുറും

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ കാത്ത് ഇന്ത്യന്‍ ജനത ആകാക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ഒബാമ വന്നു കഴിഞ്ഞപ്പോള്‍ ശ്രദ്ധ നേടിയത് ഒരു ഇന്ത്യക്കാരിയാണ്. ഒബാമക്ക് രാഷ്ട്രപതി ഭവനില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങിലാണ് ഈ വനിത എല്ലാവരുടേയും ശ്രദ്ധ നേടിയത്. വിങ് കമാന്‍ഡറായ പൂജയാണ് ഒബാമയ്ക്ക് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനു നേതൃത്വം നല്‍കിയത്.
രാഷ്ട്രപതിഭവന്റെ മുന്നില്‍വച്ച് നടന്ന ഗണ്‍ സല്യൂട്ടിനും മുന്നില്‍ നിന്നത് ഈ വനിത ഉദ്യോഗസ്ഥയാണ്. ആദ്യമായാണ് ഒരു വനിത ഉദ്യോഗസ്ഥ ഇത്തരത്തില്‍ ഗാര്‍ഡ് ഓഫ് ഓണറിനു നേതൃത്വം നല്‍കുന്നത്.
ഇത്തവണത്തെ റിപ്പബ്‌ളിക് ദിന പരേഡിന്റെ പ്രമേയവും സ്ത്രീ ശക്തിയാണ്. ഈ സാഹചര്യത്തിലാണ് പരേഡുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സേനയിലെ വിവിധ വിഭാഗങ്ങളിലുള്ള വനിത ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്നത്.
ഇതിനായി ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കിയിരുന്നു. നാളെ നടക്കുന്ന റിപ്പബ്‌ളിക് ദിന പരേഡിലും കര, വ്യോമ, നാവികസേനയിലെ സൈനികവിഭാഗത്തിലെ വനിതകള്‍ ആദ്യമായി രാജ്പഥിലൂടെ മാര്‍ച്ച് ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























