ലോക്പാലിനായി പുതിയ പോരാട്ടമെന്ന് അണ്ണാ ഹസാരെ

ലോക്പാല്‍ ബില്ലിനായി പുതിയ പോരാട്ടം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനകം കളളപ്പണം തിരികെയെത്തിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഹസാരെ വിമര്‍ശിച്ചു.
അഴിമതി ഗൗരവ പ്രശ്‌നമായി സര്‍ക്കാര്‍ കണക്കാക്കാത്തതിനാലാണു ലോക്പാല്‍, കള്ളപ്പണം, ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി എന്നീ വിഷയങ്ങളുന്നയിച്ചു വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് ഹസാരെ പറഞ്ഞു. കോണ്‍ഗ്രസിനെ താഴെയിറക്കിയ ജനം ബിജെപിയെ പാഠം പഠിപ്പിക്കുമെന്നു തന്റെ ഗ്രാമമായ റാളെഗണ്‍ സിദ്ധിയില്‍ സ്വകാര്യ ചാനലിന് നല്‍കി. അഭിമുഖത്തില്‍ അണ്ണാ ഹസാരെ പറഞ്ഞു.
അഴിമതി വിരുദ്ധ പോരാട്ടത്തില്‍ തനിക്കൊപ്പം നിന്നിരുന്ന അരവിന്ദ് കേജ്‌രിവാളും കിരണ്‍ ബേദിയും ഡല്‍ഹിയില്‍ മുഖ്യമന്ത്രിസ്ഥാനത്തിനായി പരസ്പരം പോരടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. ഒരു അരവിന്ദോ മറ്റൊരു കിരണോ അല്ല പ്രധാന പ്രശ്‌നമെന്നായിരുന്നു ഹസാരെയുടെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























