വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിന് ഉറുദു പത്രം അവധ്‌നാമയുടെ എഡിറ്ററെ അറസ്റ്റ് ചെയ്തു

ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക ഷാര്‍ലി എബ്ദോയിലെ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിന് മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഉറുദു പത്രം അവധ്‌നാമയുടെ എഡിറ്റര്‍ ഷിറിന്‍ ദാല്‍വിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 17 ന് ഒന്നാം പേജിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ബുധനാഴ്ച മുമ്പ്രയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഷിറിനെ ജാമ്യത്തില്‍ വിട്ടു.
മുമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ തദ്ദേശവാസിയായ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ലോവര്‍ പരേല്‍ സ്‌റ്റേഷനില്‍ മറ്റൊരു പരാതിയും ലഭിച്ചിട്ടുണ്ട്. മതവികാരത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് സെക്ഷന്‍ 295 എ പ്രകാരമാണ് അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























