രാഹുല്‍ ഗാന്ധിയെ പ്രതികൂട്ടിലാക്കി ജയന്തി നടരാജന്റെ കത്ത് പുറത്ത്: പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന് ജയന്തി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ എഴുതിയ കത്ത് പുറത്ത്. പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വ്യക്തമാക്കുന്ന കത്താണ് പുറത്തായിരിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് തന്നെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കിയെന്നും ജയന്തി കത്തില്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കഴിഞ്ഞ നവംബറില്‍ അയച്ച കത്തിന്റെ ഉള്ളടക്കമാണിത്. ചില ദേശീയ മാധ്യമങ്ങളാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് തന്നെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതെന്നാണ് പ്രചരിപ്പിച്ചത്. ഇതില്‍ വിയോജിപ്പ് അറിയിച്ചാണ് സോണിയ ഗാന്ധിക്കു ജയന്തി കത്ത് അയച്ചത്. ജയറാം രമേശ് കൈകാര്യം ചെയ്തിരുന്ന വനം പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ജയന്തി നടരാജന്‍ 2011 ജൂലൈ 12-നാണ് ചുമതലയേറ്റത്. അതേസമയം, സോണിയയ്ക്കു അയച്ച കത്തില്‍ കേരളത്തിലെ മാധ്യമ വാര്‍ത്തകളും പരമര്‍ശിക്കുന്നുണ്ട്. തനിക്ക് മന്ത്രിസ്ഥാനം നഷ്ടമായത് സംബന്ധിച്ച് കേരളത്തില്‍ വന്ന വാര്‍ത്തകളെ പറ്റിയാണ് പരാമര്‍ശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























