Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ഇത് ബിജെപിയുടെ ടിക് ടോക് മന്ത്രം ; അദാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ടിക് ടോക് താരം ; സോനാലി ഫോഗാട്ടിന് ഒരു ലക്ഷത്തിലധികം ഫോളോവേർസ്

04 OCTOBER 2019 10:44 AM IST
മലയാളി വാര്‍ത്ത

വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കാനിരിക്കുന്ന ഒരു സ്ഥലമാണ് ഹരിയാന. കൂട് മാറി ബി ജെപിയിലേക്ക് വരുന്നവരുടെ എണ്ണവും കുറവല്ല. ഈ പശ്ചാത്തലം നിലനിൽക്കവെ തന്നെ ബി ജെ പി സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതിലും വ്യത്യസ്ത പുലർത്തിയിരിക്കുകയാണ്. ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിലെങ്കിലും വിജയിക്കണമെന്ന ബിജെപിയുടെ ലക്ഷ്യം നിറവേറാൻ ടിക് ടോക് താരത്തിനെ പാര്‍ട്ടി സ്ഥാനാർത്ഥിയായി പുറത്ത് ഇറക്കിയിരിക്കുകയാണ്. ഹരിയാനയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് ടിക് ടോക് താരത്തിന് സ്ഥാനാർത്ഥിത്വം നൽകാൻ ബിജെപി തീരുമാനമായത്. ടിക് ടോക് താരമായ സോനാലി ഫോഗാട്ടാണ് അദാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. പ്രശസ്തിയും ഫോളോവേഴ്‌സും ധാരാളം ഉള്ള ഒരു ടിക് ടോക് താരമാണ് ഇവർ.ടിക് ടോക്കില്‍ ഒരുലക്ഷത്തിന് പുറത്ത് ഫോളോവേഴ്‌സുള്ള സോനാലിക്ക് മണ്ഡലത്തെ ഇളക്കി മറിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി പുലർത്തുന്നത്. ടിക് ടോകിൽ മാത്രമല്ല ടീവി താരം കൂടിയാണ് സോനാലി ഫോഗാട്ട്. 

 അദാംപൂര്‍ മണ്ഡലത്തിൽ ബിഷ്ണോയി വിഭാഗത്തിനാണ് കൂടുതൽ സ്വാധീനമുള്ളത്.ഈ കാര്യം കൂടി പരിഗണിച്ചാണ് സോനാലി ഫോഗാട്ടിന് ബിജെപി ടിക്കറ്റ് നൽകിയിരിക്കുന്നത്. ടിക് ടോകില്‍ 47 പേരെ മാത്രം ഫോളോ ചെയ്യുന്ന സോനാലിക്ക് 1,ലക്ഷത്തിൽ അധികം ഫോള്ളോവെർസ് ഉണ്ട്. ചില ടെലിവിഷന്‍ പരിപാടികളിലും സൊനാലി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നതിനാൽ ഏവർക്കും സുപരിചിതയായ മുഖമാണ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു സോനാലി ഫോഗാട്ട് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ഒട്ടും വൈകാതെ തന്നെ സോനാലി ബിജെപി വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതാണ് ബിജെപിയെ ആകര്‍ഷിച്ചിരിക്കുന്നത്. എന്നാൽ , ബിജെപി ഇവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ടിക് ടോക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായെന്നാണ് പുറത്ത് വരുന്ന വിവരം. കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്നോയിക്കെതിരെയാണ് സോനാലി അദാംപൂരില്‍ മത്സരിക്കുന്നത്‌. ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 ന് വോട്ടെണ്ണൽ നടക്കും.

ജാട്ട് സമുദായങ്ങള്‍ ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌ണോയിയാണ് സോനാലിക്ക് എതിരെ കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്. ഭജന്‍ലാലിന്റെയും കുടുംബത്തിന്റെയും ശക്തികേന്ദ്രമാണ് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയുലുള്ള അദംപൂര്‍ മണ്ഡലം. 1969മുതല്‍ ഭജന്‍ലാല്‍ എട്ടുതവണ ഇവിടെ നിന്ന് എംഎല്‍എയായി. അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു മകനും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ഇതേ മണ്ഡലത്തിൽ വെറും 6.9 ശതമാനം വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നത് കുൽദീപ് ബിഷ്ണോയിക്ക് 47.1 ശതമാനം വോട്ട് നേടുകയുണ്ടായി. ഇതിന് തന്ത്രപൂർവ്വം നേരിടാനുള്ള ഒരുക്കത്തിലാണ് ബിജെപി. എന്നാല്‍ ടിക് ടോക് പ്രശസ്തിയൊക്കെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വോട്ടായി മാറുമോ എന്ന കാര്യം കാത്തിരുന്നു കാണാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (16 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (17 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (25 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (38 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (44 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (52 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

Malayali Vartha Recommends