78 ലക്ഷം രൂപ ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് നഷ്ടമാക്കിയ യുവാവ് ആത്മഹത്യ ചെയ്തു

ഗുജറാത്തിലെ രാജ്ക്കോട്ടില്‍ ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ക്രുണാല്‍ മേത്തയെന്ന 39-കാരനാണ് കടത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
വന്‍ സാമ്പത്തിക നഷ്ടം നേരിട്ടതിന് പിന്നാലെ ബുധനാഴ്ച രാത്രിയില്‍ കിണറ്റില്‍ ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഞായറാഴ്ചയാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്ത്വിട്ടത്.
ഐടി കമ്പനിയില്‍ ജോലിക്കാരനായ ക്രുണാല്‍ തന്റെ സ്മാര്‍ട്ട് ഫോണിലാണ് ഗെയിം കളിച്ചത്. പോകര്‍ബാസി എന്ന ഗെയിം കളിക്കാന്‍ ഇയാള്‍ ബന്ധുക്കളില്‍ നിന്നും കൂട്ടുകാരുടെ പക്കല്‍ നിന്നും കടം വാങ്ങിയത് 78 ലക്ഷത്തോളം രൂപയാണ്.
മേത്തയുടെ മരണശേഷം സഹോദരന് മെയിലില്‍ ലഭിച്ച കത്തിലാണ് പണത്തിന്റെ കാര്യം ഉണ്ടായിരുന്നത്. ഗുജറാത്ത് സൈബര്‍ സെല്‍ കേസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























