ജമ്മുകശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘനം; ആപത്ത് വിളിച്ചുവരുത്തി ഭീകരർ

ആർട്ടിക്കിൾ 370 റദ്ധാക്കിയതിനുശേഷം നിരന്തരം പ്രകോപനം ഇണ്ടാകുന്ന പാകിസ്താന് നേരെ കർശന നിയന്ത്രം ഏർപ്പെടുത്തിക്കൊണ്ട് മുന്നറിയിപ്പ് ഇന്ത്യ നൽകിയെങ്കിലും അതിലൊന്നും വഴങ്ങാതെ പാകിസ്ഥാൻ അതിർത്തി കടന്ന് വീണ്ടും പ്രകോപനം ഉണ്ടാക്കുകയാണ്. നിരന്തരം വെടിനിർത്തൽ കരാർ മുഖവിലയ്‌ക്കെടുക്കാത്ത പാക്കിസ്ഥാൻ ശക്തമായ മറുപടി എന്നോണം ഇന്നലെ സൈന്യം അതിർത്തികടന്ന തിരിച്ചടിച്ചിരിക്കുന്നു. ഇതിൽ ഭീകരരുടെ ഏഴ് ക്യാമ്പുകളും തകർത്തിരുന്നു . ഒപ്പം 10 ശനികരെയും 30ഓളം ഭീകരരെയും സൈന്യം വധിച്ചിരുന്നു.
എന്നാൽ അതെല്ലാം മറികടന്ന് ജമ്മുകാശ്മീരില് വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്ത്തല് ലംഘനം. അതിര്ത്തിയിലെ തങ്ധര് സെക്ടറിലാണ് പാക്പ്രകോപനം ഉണ്ടായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട് .സംഭവത്തില് പ്രദേശത്തെ വീടുകള്ക്ക് നാശനഷ്ടമുണ്ടായിരിക്കുന്നു. ആളപായം ഒന്നും ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha