മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെദല്‍വാദിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കായി പിരിച്ച ഫണ്ടില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണം നേരിടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെദല്‍വാദിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നാളെ വൈകിട്ട് വരെ ടീസ്റ്റയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് അറസ്റ്റ് തടഞ്ഞത്. ടീസ്റ്റ നാളെ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കോടതി അറസ്റ്റ് തടഞ്ഞത്. അതേസമയം ടീസ്റ്റയുടെ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കുമോ എന്ന് വ്യക്തമല്ല. വേലി തന്നെ വിളവു തിന്നുന്നു എന്നാണ് ഈ കേസില്‍ നിന്നും ആളുകള്‍ക്ക് വ്യക്തമാകുന്നത്.
കേസില്‍ ടീസ്റ്റയുടെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയും ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഗുജറാത്ത് പോലീസ് ടീസ്റ്റയെ അറസ്റ്റ് ചെയ്യുന്നതിന് മുംബൈയിലെ വസതിയില്‍ എത്തിയിരുന്നെങ്കിലും അവരെ കണ്ടെത്താനായില്ല. ആരോപണവിധേയര്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാലും കലാപത്തിന്റെ ഇരകള്‍ക്കായി പിരിച്ച ഫണ്ട് സ്വകാര്യ ആവശ്യങ്ങള്‍ക്കായി തിരിമറി നടത്തിയെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതിനാലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നുവെന്നാണ് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയത്.
വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് ടീസ്റ്റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























