ശശി തരൂരിനെ പോലീസ് ആറരമണിക്കൂര്‍ ചോദ്യം ചെയ്തു, അഭിഭാഷകനുമായി എത്തിയത് അറസ്റ്റ് ഭയന്ന്

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ ഡല്‍ഹി പോലീസ് ഇന്നലെ രണ്ട് ഘട്ടങ്ങളിലായി ആറര മണിക്കൂര്‍ ചോദ്യം ചെയ്തു. ആദ്യഘട്ട ചോദ്യംചെയ്യല്‍ അഞ്ച് മണിക്കൂറും രണ്ടാംഘട്ടം ഒന്നരമണിക്കൂറും നീണ്ടു. രാത്രി 10നുശേഷം തുടങ്ങിയ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ പാതിരാത്രിയാണ് അവസാനിച്ചത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശശീതരൂര്‍ എത്തിയത് അഭിഭാഷകനുമായിട്ടാണ്.
കൊച്ചി ഐ.പി.എല്ലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തരൂരില്‍നിന്ന് ചോദിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സുനന്ദ മരിച്ചുകിടന്ന ലീലാ ഹോട്ടല്‍ ഉള്‍പ്പെടുന്ന സരോജിനിനഗര്‍ പോലീസ് സ്‌റ്റേഷനിലാണ് വ്യാഴാഴ്ച രാവിലെ തരൂര്‍ എത്തിയത്. പിന്നീട് അദ്ദേഹത്തെ വസന്ത് വിഹാറിലുള്ള വാഹനമോഷണം തടയല്‍ സ്‌ക്വാഡിന്റെ ഓഫീസില് എത്തിച്ചാണ് അഞ്ചംഗ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തത്.ഇത് രണ്ടാംതവണയാണ് തരൂരിനെ പോലീസ് ചോദ്യംചെയ്തത്. തരൂരിനെ െ്രെഡവര്‍ ബജ്‌റംഗിക്കൊപ്പം ഉച്ചതിരിഞ്ഞാണ് ആദ്യം ചോദ്യംചെയ്തത്.
ഡി.സി.പി. പ്രേംനാഥ്, അഡീഷണല്‍ ഡി.സി.പി. പി.എസ്. കുശവാഹ എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യംചെയ്യുന്നത്. ഐ.പി.എല്‍. കൊച്ചി ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിക്കുന്നതിന് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെ ചുമതലയുള്ള ഡി.സി.പി. മംഗേഷ് കശ്യപും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
തരൂരിന്റെയും സുനന്ദയുടെയും സുഹൃത്തായ സഞ്ജയ് ദിവാന്‍, ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര് രജത് മോഹന്‍, തരൂരിന്റെ വീട്ടിലെ ജോലിക്കാരന്‍ നാരായണ്‍ സിങ്, പി.എ. പ്രവീണ്‍ കുമാര്‍ എന്നിവരെയും ചോദ്യംചെയ്തിട്ടുണ്ട്. രാത്രിയിലെ രണ്ടാംഘട്ട ചോദ്യംചെയ്യലിന് തരൂര്‍ അഭിഭാഷകനുമൊത്താണ് എത്തിയത്. ഈയാഴ്ചയവസാനം തരൂരിനെ വീണ്ടും ചോദ്യംചെയ്യാനിടയുണ്ട്.
തിരുവനന്തപുരത്തുനിന്ന് മടങ്ങിവരവേ സുനന്ദ എന്തുകൊണ്ടാണ് ഔദ്യോഗികവസതിയില്‍ പോകാതെ പഞ്ചനക്ഷത്രഹോട്ടലില്‍ തങ്ങിയതെന്ന് പോലീസ് തരൂരില്‍ നിന്ന് ആരാഞ്ഞു. ഇതുവരെയായി 15 പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തിട്ടുണ്ട്. സുനന്ദയുടെ മകന്‍ ശിവ് മേനോനെ കഴിഞ്ഞദിവസം ദുബായില്‍നിന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. തരൂരും സുനന്ദയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശിവ് മേനോനില്‍നിന്ന് പോലീസ് ചോദിച്ചറിഞ്ഞു. മകനെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച പുതിയ ചില വിവരങ്ങളിന്മേല്‍ തരൂരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സുനന്ദപുഷ്‌കറിന്റെ ആന്തരികാവയങ്ങളുടെ സാമ്പിള്‍ അമേരിക്കയിലെ എഫ്.ബി.ഐ. ലാബിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























