എറണാകുളം ഇന്റര്‍സിറ്റി എക്‌സ് പ്രസ് പാളം തെറ്റി; നിരവധിപ്പേര്‍ മരിച്ചതായി സംശയിക്കുന്നു

ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ ഏഴ് യാത്രക്കാര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മലയാളികള്‍ സഞ്ചരിച്ചിരുന്ന കോച്ചിനാണ് കൂടുതല്‍ അപകടമുണ്ടായത്. രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്. എന്നാല്‍, ഒരു മണിക്കൂര്‍ വൈകിയാണ് പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത്.
ഹൊസൂരിനും കാര്‍വിലാറിനും മധ്യേയാണ് അപകടം നടന്നത്. എഞ്ചിനു പിന്നിലുളള ഒന്‍പതോളം ബോഗികള്‍ പാളം തെറ്റി. ജനറല്‍ സിറ്റിംഗ് ആയിരുന്ന ഡി8 ബോഗിയിലേക്ക് ഡി9 ബോഗി ഇടിച്ചുകയറിയ നിലയിലാണ്. ഡി8 ല്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടായതെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. കോച്ചില്‍ 60 മലയാളികള്‍ ഉണ്ടായിരുന്നു. ഡി8 ല്‍ മൃതദേഹങ്ങള്‍ കണ്ടതായി യാത്രക്കാരും പറഞ്ഞു.
വിജനമായ സ്ഥലത്താണ് അപകടം നടന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഹൊസൂര്‍ സ്‌റ്റേഷന് അടുത്ത് വിജനമായ സ്ഥലത്തുവച്ചായിരുന്നു അപകടം. സംഭവം നടന്ന് മുക്കാല്‍ മണിക്കൂറോളം രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നില്ല. പ്രദേശവാസികളുടെ പോലും സഹായമില്ലാതെ യാത്രക്കാരാണ് ബോഗികളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുളള ശ്രമം തുടങ്ങിയത്.
ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ കൊച്ചി 0484 2100317 കൊച്ചി ഹല്‍പ്പ് ഡെസ്‌ക് നമ്പര്‍ 0484 2100317 തിരുവനന്തപുരം 0471 2321205 തൃശൂര്‍ 0487 2424148
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























