മോഡി ക്ഷേത്രം പൊളിച്ചുനീക്കാന്‍ തീരുമാനം: മോഡിക്ക് ക്ഷേത്രം നിര്‍മ്മിക്കുകയാണെങ്കില്‍ മുലായം സിങ് യാദവിനും ക്ഷേത്രം വേണമെന്ന് അസം ഖാന്‍

ഏറ്റവുമൊടുവില്‍ മോഡി അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം പൊളിനീക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിമ ജില്ലാ ഭരണകൂടമാണ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നരേന്ദ്രമോദി തന്നെ അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രം പൊളിക്കുന്നതെന്നാണ് അധികൃതരുടെ നടപടി. പ്രതിമ സ്ഥാപിച്ചതില്‍ തന്റെ അമ്പരപ്പും അനിഷ്ടവും പ്രകടിപ്പിക്കുന്ന മൂന്നു ട്വീറ്റുകള്‍ ചെയ്ത മോദി ഇത്തരം പ്രവൃത്തികള്‍ക്ക് തുനിയാതെ ശുചിത്വ ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു.
ക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്ത രമേഷ് ഉന്‍ദ്ധദ് ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഉദ്ഘാടനപരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. അതിനിടെ, മോഡിക്ക് ക്ഷേത്രം നിര്‍മ്മിക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനു വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുമെന്ന് യു.പിയിലെ മന്ത്രി അസം ഖാന്‍ പ്രഖ്യാപിച്ചു. ഇന്നലെയാണ് മോഡിയ്ക്ക് സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ക്ഷേത്രവും വിഗ്രഹവുമൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നത്.
എന്നാല്‍ ഇതിനെതിരെ നിലപാട് വിശദീകരിച്ച് മോഡി ട്വിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന് എതിരാണ് ക്ഷേത്രമെന്നായിരുന്നു മോഡിയുടെ വിശദീകരണം. നമ്മുടെ സംസ്‌കാരം ഇത്തരം ക്ഷേത്രങ്ങള്‍ പണിയാന്‍ പഠിപ്പിക്കുന്നില്ല. അത് കൊണ്ട് തന്നെ വ്യക്തിപരമായി ഇത് എന്നെ വേദനിപ്പിച്ചു. അത്ചെയ്യരുതെന്ന് മാത്രമാണ് ഇതിന് പിന്നിലുള്ളവരോട് പറയാനുള്ളതെന്ന് മോഡി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























