കേജ്‌രിവാളിന് കടുത്ത പനി. വിശ്രമം വേണമെന്ന് ഡോക്ടര്‍, സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹി ഒരുങ്ങി

നാളെ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാളിന് കടുത്ത പനി. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അദ്ദേഹത്തിന് കുടുംബ ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചു. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി ഡല്‍ഹിയിലെ രാംലീല മൈതാനം ഒരുങ്ങി. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നതിനായി പതിനായിരങ്ങള്‍ വരുമെന്നാണ് പോലീസിന്റെ നിഗമനം.
എന്നാല്‍ അരവിന്ദ് കേജരിവാളിന്‍ഫെ ആം അദ്മി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്. സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വിവിധ രാഷ്ടീയ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനായി പോലീസ് കനത്ത സുരക്ഷയും ഒരുക്കുന്നുണ്ട്. നിരവധി പോലീസുകാരെ ചടങ്ങ് നടക്കുന്ന രാംലീല മൈതാനിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചു. കേജരിവാളിനും കനത്ത സുരക്ഷയൊരുക്കാനാണ് പോലീസിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























