തീസ്തയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ഗുജറാത്ത് കലാപബാധിതര്‍ക്കായി മ്യൂസിയം നിര്‍മിക്കാനുള്ള തുക വഴിമാറി ചെലവഴിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്യാനുള്ള ഗുജ്‌റാത്ത് പോലീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ഗോധ്ര കലാപത്തില്‍ കത്തിനശിച്ച ഹൗസിങ് സൊസൈറ്റിയുടെ ഒരു ഭാഗം മ്യൂസിയമാക്കാമെന്നുപറഞ്ഞ് ഫണ്ടുപിരിച്ച് ക്രമക്കേട് കാട്ടിയെന്ന കേസിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായ തീസ്ത സെതല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റുചെയ്യാന്‍ ഗുജറാത്ത് പോലീസ് വ്യാഴാഴ്ച മുംബൈയില്‍ എത്തിയത്.
തീസ്തയും ജാവേദ് ആനന്ദും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് ഗുജറാത്ത് പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഫണ്ട് തിരിമറി നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പാര്‍ഡിവാല വ്യക്തമാക്കിയതോടെയാണ് അറസ്റ്റിനുള്ള വഴിതുറന്നത്. സുപ്രീംകോടതിയില്‍ കപില്‍ സിബലാണ് തീസ്തയ്ക്കുവേണ്ടി ഹാജരായത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തീസ്ത ആരോപിച്ചു.നേരത്തേ ഈ കേസുമായി ബന്ധപ്പെട്ട് ഇരുവരും ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ഗുജറാത്തിലായതിനാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























