പാക്ക് ടീമിന് മോഡി ആശംസകള്‍ അറിയിച്ചു: സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാര്‍ക്കും മോഡി വിജയാശംസകള്‍ നേര്‍ന്നു

ലോകകപ്പ് ക്രിക്കറ്റിനിറങ്ങുന്ന പാക്ക് ടീമിന് ആശംസകള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ചു. മോഡി തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററില്‍ കുറിച്ചത്. ഷെരീഫിനെ കൂടാതെ ലോകകപ്പ് ക്രിക്കറ്റിനിറങ്ങുന്ന സാര്‍ക്ക് രാജ്യങ്ങളുടെ തലവന്‍മാരെയും മോഡി ഫോണില്‍ വിളിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന എന്നിവരുമായി സംസാരിച്ചെന്നും ലോകകപ്പ് ക്രിക്കറ്റിന് ആശംസകള്‍ അറിയിച്ചുവെന്നുമാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.
ഇന്നലെ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ കളിക്കാര്‍ക്കും മോദി ആശംസകള്‍ അറിയിച്ചിരുന്നു. പല കളിക്കാരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മോഡിയുടെ ആശംസ. നാളെ ആരംഭിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം 15ന് പാക്കിസ്ഥാനുമായാണ്. അഞ്ച് സാര്‍ക്ക് രാജ്യങ്ങള്‍ ലോകകപ്പ് മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ തന്നെ വളരെ ആവേശത്തിലാണ്. കായികത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഇത് കായിക ആവേശത്തില്‍ തന്നെ ആഘോഷിക്കുമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























