ഡല്‍ഹി സ്‌കൂള്‍ ആക്രമണം; ശക്തമായ നടപടിയുണ്ടാവണമെന്ന് മോദി

ഡല്‍ഹിയില്‍ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിനു നേരേ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസിയെ വിളിച്ചുവരുത്തിയാണ് കുറക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി സ്‌കൂള്‍ സന്ദര്‍ശിച്ചു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമാണ് മന്ത്രി. സംഭവത്തില്‍ കുറക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അവര്‍ ഉറപ്പുകൊടുത്തു.
പ്രിന്‍സിപ്പലിന്റെ ഓഫീസ് കുത്തിത്തുറന്നു അകത്തുകയറിയ അക്രമികള്‍ സാധനങ്ങള്‍ വലിച്ചുവാരിയെറിയുകയും 8000 രൂപ അപഹരിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ദേവാലയങ്ങള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആറാമത്തെ സംഭവമാണിത്. രാത്രി ഒരുമണിക്കുശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളിലെ സിസിടിവി കാമറകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനുശേഷമാണ് അക്രമികള്‍ അകത്തു കടന്നതെന്നു സംശയിക്കുന്നു. പ്രിന്‍സിപ്പലിന്റെ ഓഫീസിനൊപ്പം സ്‌കൂളിന്റെ ഓഡിറ്റോറിയവും കുത്തിത്തുറന്ന നിലയിലാണ്.
ഇതിനു സമീപത്തുള്ള പ്രദേശത്തുതന്നെയാണ് കഴിഞ്ഞ ആഴ്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ സ്‌കൂളിനു നേരെയുണ്ടായ അക്രമണത്തിനു സമാനമായ രീതിയില്‍ ആക്രമണം ഉണ്ടായത്. പള്ളിയുടെ പ്രധാന വാതില്‍ കുത്തിത്തുറന്നു അകത്തു കയറിയ അക്രമികള്‍ അള്‍ത്താരയിലെ വിശുദ്ധ വസ്തുക്കള്‍ വലിച്ചെറിയുകയും അരുളിക്ക ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അപഹരിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ദേവാലയങ്ങള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയിരുന്നു. ചില ദേവാലയങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഡല്‍ഹി അതിരൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനെതിരേ ആക്രമണമുണ്ടായിരിക്കുന്നത്. ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നു ഡല്‍ഹിയിലെ നിയുക്ത മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാള്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
്
https://www.facebook.com/Malayalivartha























