ഒരു തിരഞ്ഞെടുപ്പു തോല്‍വികൊണ്ട് മോദിയുടെ മനസു മാറി, പത്തുലക്ഷത്തിന്റെ കോട്ട് ലേലത്തിന് പണം പുണ്യപ്രവര്‍ത്തിക്ക്

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ എത്തിയപ്പോള്‍ ധരിച്ച പത്ത് ലക്ഷത്തിന്റെ കോട്ടിനെ വിമര്‍ശിച്ച് എല്ലാവരും രംഗത്തെത്തിയിരുന്നു. ആം ആദ്മി ഡല്‍ഹിയെ തൂത്തൂവാരിയപ്പോള്‍ മോദിക്ക് മനസ്താപവുമായി. മോദിക്ക് മുമ്പ് സ്വന്തം പേര് കോട്ടില്‍ എഴുതിവച്ചത് ഈജിപ്തിലെ ഏകാധിപധിയായിരുന്ന ഹുസ്‌നി മുബാറക്ക് ആയിരുന്നു. ഹുസ്‌നി മുബാറക്ക് സ്ഥാനഭ്രഷ്ടക്കപ്പെടുകയും ചെയതു. സ്വന്തം പേരെഴുതിയ ആ കോട്ട് ലേലത്തില്‍ വിറ്റഴിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. കോട്ടു വിറ്റു കിട്ടുന്ന പണം കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന വാരാണസിയിലെ സന്നദ്ധ സംഘടനയ്ക്കു നല്‍കുമെന്നാണു സൂചന. ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രിയുടെ ഉപദേശ പ്രകാരമാണ് മോദി കോട്ട് ലേലത്തില്‍ വയ്ക്കാനൊരുങ്ങുന്നത്.
കോട്ട് വിറ്റു കിട്ടുന്ന പണം സന്നദ്ധ സംഘടനയ്ക്ക് നല്‍കി പ്രതിപക്ഷ വിമര്‍ശനത്തിന് അറുതി വരുത്തുമെന്നാണ് മോദി ക്യാമ്പിന്റെ വിലയിരുത്തല്‍. ഇതിനുമുമ്പും മോദി തനിക്കു കിട്ടിയ ഉപഹാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിറ്റു പണം നല്ല കാര്യങ്ങള്‍ക്കു വിനിയോഗിച്ചിട്ടുണ്ട്. 18,000 ഉപഹാരങ്ങള്‍ വിറ്റു കിട്ടിയ 19 കോടി രൂപ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരിക്കെ തന്റെ മുഴുവന്‍ ശമ്പളവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സംഭാവന ചെയ്തിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു നീല നിറത്തിലുള്ള ബദ്ഗല സ്യൂട്ടില്‍ സ്വര്‍ണനൂലില്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയെന്ന് അടിമുടിയെഴുതി മോദി പ്രത്യക്ഷപ്പെട്ടത്. പത്തു ലക്ഷത്തിലേറെ രൂപ വില വരുന്ന ഈ സ്യൂട്ടിന്റെ പകിട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങളേറ്റ് ഏറെ ചുളുങ്ങിപ്പോയിരുന്നു. ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ ഏറെ ആക്ഷേപം കേള്‍ക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























