കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: രാംലീല മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്

ബിജെപിയെയും കോണ്‍ഗ്രസിനെയും അമ്പേ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. രാംലീല മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്. ഡല്‍ഹി ലഫ്റ്റണന്റ് ഗവര്‍ണര്‍ നജീബ് ജുങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ ഡല്‍ഹിയുടെ ആദ്യ ഉപമുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രിസഭയില്‍ നാലു പേര്‍ പുതുമുഖങ്ങളാണ്. ധനം, വൈദ്യുതി ജലവിഭവ വകുപ്പുകള്‍ കേജ്‌രിവാള്‍ തന്നെ കൈകാര്യം ചെയ്യും.
ഒന്നാം കേജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്നവരില്‍ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും മാത്രമാണ് പുതിയ സര്‍ക്കാരിലുള്ളത്. സിസോദിയ നഗരവികസന വിദ്യാഭ്യാസ വകുപ്പുകളും സത്യേന്ദ്ര ജെയിന്‍ ആരോഗ്യവകുപ്പും ഈ മന്ത്രിസഭയിലും കൈകാര്യം ചെയ്യും. കേജ്‌രിവാളിന്റെ വിശ്വസ്തന്‍ ഗോപാല്‍ റായിക്ക് ഗതാഗതവും തൊഴിലും ലഭിക്കും. ജിതേന്ദ്ര തോമര്‍ നിയമം, ആസിഫ് അഹമ്മദ് ഖാന്‍ ഭക്ഷ്യ പൊതുവിതരണം, സന്ദീപ് കുമാര്‍ വനിതാ ശിശു ക്ഷേമം എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരും വകുപ്പുകളും.
കേന്ദ്രമന്ത്രിമാരടക്കം ഒട്ടേറെ വിശിഷ്ടാതിഥികള്‍ രാംലീല മൈതാനിയിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ചടങ്ങുകള്‍ കാണുന്നതിന് മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് രാംലീല മൈതാനിയിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത്. നിരവധി പോലീസുക്കാരെയാണ് സുരക്ഷയ്ക്കായി മൈതാനിയില്‍ വിന്യസിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























