മഹാരാഷ്ട്രയില്‍ പന്നിപ്പനി പടരുന്നു; മരണം അമ്പതു കവിഞ്ഞതായി റിപ്പോര്‍ട്ട്

മഹാരാഷ്ട്രയില്‍ പന്നിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. പന്നിപ്പനി മൂലമുള്ള മരണം അമ്പതു കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച മാത്രം എട്ടുപേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് പന്നിപ്പനി മൂലം മരണപ്പെടുന്നവരുടെ എണ്ണം 51 ആയി. ഒരു മാസത്തിനിടെ 352 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 56 പുതിയ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. വിവിധ ആശുപത്രികളിലായി 145 പേര്‍ ചികിത്സയിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ മാത്രമാണ് ലഭ്യമാകുന്നത്.
അതിനാല്‍, തന്നെ രോഗബാധിതരുടെ എണ്ണം കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ്. ഇന്നു 56 പുതിയ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 145 പേര്‍ ചികിത്സയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ മാത്രമാണ് ലഭ്യമാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























