ഗൂഡല്ലൂറില്‍ യുവതിയെ കടുവ കൊന്നു

തേയില നുള്ളുകയായിരുന്ന സ്ത്രീയെ കടുവ കൊന്നു. ബിദര്‍ക്കാട് ഓടോടംവയലിലെ കുമാറിന്റെ ഭാര്യ മഹാലക്ഷമിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തമിഴ്‌നാട് കേരള അതിര്‍ത്തിയിലെ പാട്ടവയല്‍ ചോലക്കാട് ഭാഗത്ത് സ്വാകാര്യ തേയിലത്തോട്ടത്തില്‍ പച്ചതേയില നുള്ളുകയായിരുന്നു അവര്‍. പെട്ടെന്നാണ് കടുവ ചാടി മഹാലക്ഷമിയെ പിടികൂടിയത്.
ഭയന്ന് വിറച്ചോടിയ മറ്റു തൊഴിലാളികളുടെ കരച്ചിലും ബഹളം കേട്ട് കടുവ ഓടിരക്ഷപ്പെട്ടു.കഴിഞ്ഞദിവസം വയനാട്ടിലെ നൂല്‍പുഴ ഭാഗത്തെ മുക്കുത്തിക്കുന്ന് പുത്തൂര്‍വയല്‍ താമസിക്കുന്ന ഭാസ്‌കരനെ കൊന്നുതിന്ന കടുവ തന്നെയാണ് ഇപ്പോള്‍ മഹാലക്ഷമിയേയും കൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. മുക്കുത്തിക്കുന്നും പാട്ടവയല്‍ ചോലക്കാട് ഭാഗവും തമ്മില്‍ വളരെ കുറഞ്ഞ ദൂരമാണുള്ളത്. അതിനാല്‍ വയനാട് വനപാലകര്‍ നരഭോജിയായ കടുവയെ പിടിക്കൂടാന്‍ കൂട് ഒരുക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























