ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന ഇന്ന് ഇന്ത്യയിലെത്തും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന ഇന്ന് ഇന്ത്യയിലെത്തും. ലങ്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം സിരിസേന നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സുപ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ലങ്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തെ ഇന്ത്യ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതി പ്രഭബ് മുഖര്‍ജിയുമായും സിരിസേന കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. 16ന് സിരിസേന ബോദ്ഗയ സന്ദര്‍ശിക്കും. തുടര്‍ന്ന് 17ന് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്ന സിരിസേന 18ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും. ജനുവരി 9ന് നടന്ന തെരഞ്ഞെടുപ്പിലാണ് സിരിസേന അധികാരത്തിലെത്തിയത്. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി തെരഞ്ഞെടുപ്പിന് ശേഷം സിരിസേന പ്രതികരിച്ചിരുന്നു.
നേരത്തെ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി മംഗള സമരവീരയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അധികാരമേറ്റ ശേഷം സമരവീര നടത്തിയ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കായിരുന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി സമരവീര നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ലങ്കന്‍ അഭയാര്‍ത്ഥികളെ കൈമാറുന്നത് സംബന്ധിച്ച് ധാരണയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























