വാലന്റൈന്‍സ് ദിനത്തില്‍ ഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം

വാലന്റൈന്‍സ് പാര്‍ട്ടിയുടെ മറവില്‍ സുഹൃത്തുക്കളായ യുവാക്കള്‍ കൂട്ടുകാരിയായ യുവതിയെ മാനഭംഗം ചെയ്തതായി പരാതി. ദക്ഷിണ ഡല്‍ഹിയിലെ രംഗ്പുരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ അടുത്ത സുഹൃത്തായ യുവാവിനെ പൊലീസ് പിടികൂടി. മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം ശക്തമാക്കി. വാലന്റൈന്‍സ് ദിനം ആഘോഷിക്കാനായി യുവാവ് യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നത്രെ. എന്നാല്‍അവിടെ ഉണ്ടായിരുന്ന മറ്റുരണ്ടു പേരുമായി ചേര്‍ന്ന് മയക്കു മരുന്നു ചേര്‍ത്ത ശീതളപാനീയം നല്‍കിയ ശേഷം കൂട്ടം ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























