പാചക വാതക സബ്‌സിഡി ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രം; പാചക വാതകത്തിന് ഇനി മുഴുവന്‍ തുകയും നല്‍കണം

പാചക വാതക സബ്‌സിഡി ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രം.ഏജന്‍സികളില്‍ നിന്നു സിലിണ്ടറുകള്‍ വാങ്ങുമ്പോള്‍ ഇന്നു മുതല്‍ മുഴുവന്‍ തുകയും നല്‍കണം.
സംസ്ഥാനത്ത് ആകെയുള്ളത് 76 ലക്ഷം പാചക വാതക കണക്ഷനുകളാണ്. ഇതില്‍ 60.67 ലക്ഷം പേര്‍ മാത്രമേ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുള്ളൂ.ബാക്കിയുള്ളത് 15.33 ലക്ഷം ഉപഭോക്താക്കള്‍.
ആധാര്‍ നമ്പര്‍ ലഭിച്ചിട്ടും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്കും സബ്‌സിഡി സിലിണ്ടര്‍ കിട്ടില്ല. അതേസമയം മൂന്നുമാസത്തിനുള്ളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടില്‍ ബന്ധിപ്പിച്ചാല്‍ ഈ കാലയളവില്‍ വാങ്ങുന്ന സിലിണ്ടറുകളുടെ സബ്‌സിഡി പിന്നീട് അക്കൗണ്ടിലേക്കു കൈമാറും.
ഇതുവരെ ആധാര്‍ നമ്പര്‍ ലഭിക്കാത്തവര്‍ പാചക വാതക സബ്‌സിഡി ലഭിക്കാന്‍ ഏജന്‍സിയില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണം.ഏജന്‍സിയില്‍ നിന്നു ലഭിക്കുന്ന 17 അക്ക നമ്പര്‍ ബാങ്കിലും നല്‍കിയാല്‍ സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി ലഭിക്കും.
ഒന്നില്‍ക്കൂടുതല്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ഏറ്റവും ഒടുവില്‍ ആധാര്‍ ബന്ധിപ്പിച്ച ബാങ്കിലെ അക്കൗണ്ടിലേക്കാണ് സബ്‌സിഡി തുക കൈമാറുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























