കെജരിവാളും മന്ത്രിമാരും ചുവപ്പ് ബീക്കണ്‍ലെറ്റ് വണ്ടികള്‍ ഒഴിവാക്കുന്നു

ഡല്‍ഹില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് അധികാരത്തില്‍ എത്തിയ അരവിന്ദ് കെജരിവാള്‍ വാക്കുപാലിക്കുന്നു. താനും മന്ത്രിമാരും ചുവപ്പ് ബീക്കന്‍ ലൈറ്റ് വച്ച വാഹനങ്ങള്‍ ഉപയോഗിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പുതിയ തീരുമാനം. ഡല്‍ഹിയില്‍ വി ഐ പി സംസ്‌ക്കാരത്തിന് അറുതിവരുത്തുമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാചടങ്ങിന് എത്തിയപ്പോള്‍ ഭാര്യയും വീട്ടുകാരും ജനങ്ങള്‍ക്കിടയിലിരുന്നാണ് ചടങ്ങ് വീക്ഷിച്ചത്. ജനങ്ങളിലൊരാളായി തന്നെ കണക്കാക്കുന്ന അദ്ദേഹം അവരില്‍ നിന്നും തന്നെ വേര്‍തിരിച്ച് നിര്‍ത്തുന്നതെല്ലാം ഒഴിവാക്കുകയെന്ന ആദര്‍ശത്തെ മുറുകെപ്പിടിക്കുകയാണെന്ന് കാണാം. കെജരിവാളിന് പുറമെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും ബീക്കന്‍ ഉപയോഗിക്കില്ലെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതിന് പുറമെ അഞ്ച് പേരൊഴികെ എല്ലാവരും ഡല്‍ഹിയില്‍ ബീക്കന്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കേന്ദ്രവും ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായുള്ളവരാണ്, റെഡ് ബീക്കന്‍ ലൈറ്റ് കൂടുതലായുപയോഗിക്കുന്നത്. ഇവരില്‍ പലരും ഈ ആനുകൂല്യം ഉപേക്ഷിക്കാന്‍ തയ്യാറുമല്ല. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെയെത്തുന്ന നിരവധി നേതാക്കളും ചുവന്ന ലൈറ്റുകള്‍ കാറുകള്‍ക്ക് മുകളില്‍ വയ്ക്കുന്ന പതിവുണ്ട്. കനത്ത സുരക്ഷയുമായി റോഡിലൂടെ സഞ്ചരിക്കുന്ന ഇവര്‍ മറ്റുള്ളവരില്‍ നിന്ന് എളുപ്പം വഴിലഭിക്കാന്‍ കാറിന് മുകളില്‍ ചുവപ്പ് ലൈറ്റ് വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍ എന്നീ അഞ്ച് പ്രമുഖരില്‍ മാത്രം ചുവന്ന ബീക്കന്‍ ലൈറ്റ് ഉപയോഗം പരിമിതപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആറുമാസം മുമ്പ് തന്നെ ആലോചിച്ചിരുന്നത് .
ഇക്കാര്യത്തില്‍ നിയമമന്ത്രാലയത്തിന്റെ കാഴ്ചപ്പാടറിയാന്‍ മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് ഗതാഗതമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഗഡ്ക്കരി ഇക്കാര്യത്തില്‍ തന്റെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ആലോചിച്ച് ഒരു തീരുമാനത്തിലെത്തുകയാവും നല്ലതെന്ന് പറഞ്ഞ് നിയമമന്ത്രാലയം ഇതു സംബന്ധിച്ച ഫയല്‍ തിരിച്ചയച്ചെന്നാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേന്ദ്രമന്ത്രിമാരടക്കം 25 കാറ്റഗറികളിലുള്ളവര്‍ക്ക് ചുവപ്പ് ബീക്കന്‍ ലൈറ്റ് വയ്ക്കാന്‍ അധികാരം നല്‍കണമെന്നാണ് കേന്ദ്രവുമായി ബന്ധപ്പെട്ട പലര്‍ക്കും താല്‍പര്യമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























