ബീഹാര്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നത് പാപമെന്ന് ശിവസേന

ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കുന്നത് വലിയ പാപമാണെന്നാണ് സേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.
130 എം.എല്‍.എമാരുടെ പിന്തുണയുമായി നിതീഷ് കുമാര്‍ നില്‍ക്കുമ്പോഴും മാഞ്ചി ബി.ജെ.പിയുടെ പിന്തുണ ലഭിക്കാനാണ് ശ്രമിക്കുന്നത്. നിതീഷിനെതിരെ ബി.ജെ.പി മാഞ്ചിയെ ആയുധമാക്കുകയാണ്. മാഞ്ചിയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയത്തിന്റെ ഇരുണ്ടവശത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും സേന വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























