ബുൾ ബുൾ ചുഴലി കാറ്റിൽ ഏഴു മരണം

ബുൾ ബുൾ ചുഴലി കാറ്റിൽ ഏഴ് മരണം. പശ്ചിമ ബംഗാളിൽ അഞ്ച്‌പ്പേരും ഒഡീഷയിൽ രണ്ടുപ്പേരുമാണ് മരിച്ചത്. നാശം വിതച്ച് ബുൾ ബുൾ മുന്നേറുകയാണ്. അതേ സമയം 12 മണിക്കൂറിനുള്ളിൽ കാറ്റിന്റെ ശക്തി കുറയും. മണിക്കൂറില്‍ 130 കിലോമീറ്ററോളം വേഗത്തിലായിരുന്നു ബുള്‍ ബുള്‍ ആഞ്ഞു വീശിയത്.
ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലും സമീപ ജില്ലകളിലും അനേകം മരങ്ങള്‍ കടപുഴകി വീണു.കാറ്റ് വീശുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനമായി .
https://www.facebook.com/Malayalivartha






















