നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് കൂടി ഉള്‍പ്പെടുത്തി പൊലീസ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് തമിഴ്‌നാട് സ്വദേശിയായ തങ്കരാജ് മരിച്ചത്. പുതിയ വകുപ്പുകള്‍ കൂടി ചേര്‍ത്ത കുറ്റപത്രം വൈകിട്ട് കോടതിയില്‍ സമര്‍പ്പിക്കും. ബുധനാഴ്ച രാത്രി കോട്ടയം എംസി റോഡില്‍ നാട്ടകത്തുവച്ചായിരുന്നു അപകടം.
അപകടത്തില്‍ മരിച്ച തങ്കരാജ് ലോട്ടറി വില്‍പ്പനക്കാരനായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തങ്കരാജ് ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം കൂടി സിദ്ധാര്‍ത്ഥിനെതിരെയുള്ള വകുപ്പുകളില്‍ ഉള്‍പ്പെടുത്തിയത്.
കോട്ടയം ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാരനായ തങ്കരാജിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സിദ്ധാര്‍ത്ഥ് നാട്ടുകാരോട് വഴക്കിടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. പൊലീസ് പരിശോധനയിലും സിദ്ധാര്‍ത്ഥ് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha






















