റോഡുകളുടെ ശോചനീയാവസ്ഥയും സുരക്ഷാ പ്രശ്‌നങ്ങളും സ്ഥിരം കാണുന്ന ഡെലിവറി ഗേൾ; ഒടുവിൽ ആ നിർണ്ണായക തീരുമാനം എടുത്തു; സമ്മതം മൂളി കോൺഗ്രസ്സും

മംഗളൂരു കോര്‍പറേഷനിലെ മന്നഗുഡയിലെ 28ാം വാര്‍ഡിൽ ഫുഡ് ഡെലിവറി ഗേൾ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് മേഘ്‌ന ദാസ് മത്സരിക്കുന്നത്. സൊമാറ്റോയിലാണ് മേഘ്‌ന ജോലി ചെയ്യുന്നത്.
റോഡുകളുടെ ശോചനീയാവസ്ഥയും സുരക്ഷാ പ്രശ്‌നങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മേഘ്‌ന ദാസ് പറഞ്ഞു. പക്ഷേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കഴിയുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന് ദൈവാനുഗ്രഹത്താല്‍ അത് സംഭവിച്ചുവെന്നും അവർ പറഞ്ഞു. എല്ലാ ദിവസവും ഒരുപാട് യാത്ര ചെയ്യുന്ന ജോലിയാണ് താൻ ചെയ്യുന്നത്. അത് കൊണ്ട് തന്നെ ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം തനിക്ക് വ്യക്തമായി അറിയാമെന്നും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമെന്നും മേഘ്‌ന വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















