പള്ളിക്ക് അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കണോ വേണ്ടയോ എന്ന് 26ന് തീരുമാനിക്കും; വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ടെന്നും സുന്നി വഖഫ് ബോര്‍ഡ്

അയോധ്യ വിധിയിലൂടെ തങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന് ഈ മാസം 26ന് തീരുമാനിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചു. 26ന് ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് യുപി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹ് മദ് ഫറൂഖിയാണ് പറഞ്ഞു.
13നായിരുന്നു യോഗം നടക്കേണ്ടിയുരുന്നത്. പക്ഷേ മാറ്റി വയ്ക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ടെന്നും ഫറൂഖി പറഞ്ഞു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കിയേക്കുമെന്നും ശരിയായ സന്ദേശം നല്‍കുന്ന തീരുമാനമെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















