സ്ത്രീ തന്നെയല്ലേ ധനം സുപ്രീം കോടതി

തമാശയായിട്ടാണെങ്കിലും നീ വീട്ടീല്‍ കുറച്ച് കാശു ചോദിക്കാന്‍ ഭാര്യയോട് പറയുന്ന ഭര്‍ത്താക്കന്‍മാര്‍ കരുതിയിരുന്നോ. വിവാഹത്തിന് ശേഷം ഭാര്യയോട് സ്വത്ത് ചോദിക്കലും സ്ത്രീധനമായി കണക്കാക്കി ശിക്ഷിക്കാം എന്നാണ് സുപ്രീം കോടതി പറഞ്ഞുവെച്ചിരിക്കുന്നത്. ഇങ്ങനെ കല്ല്യാണ ശേഷമുള്ള സ്വത്ത് ചോദിക്കലും പീഡനവും നടത്തുന്നവരും ഇന്ന് സ്ത്രീധന നിരോധന നിയമത്തിന് കീഴില്‍ വരും. ഇതു സംബന്ധിച്ച നിര്‍ണ്ണായക ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചു.
സ്ത്രീധനം ചോദിക്കാതെ വിവാഹശേഷം ഭാര്യയുടെ പണമോ സ്വത്ത് വകകളോ ആവശ്യപ്പെട്ടാല്‍ അതും സ്ത്രീധനമായി തന്നെ കാണാമെന്ന് സുപ്രീംകോടതി വിധിച്ചു. 1997ല്‍ ഭാര്യയെ വിഷം നല്‍കിയ ശേഷം കത്തിച്ച കേസില്‍ ഉത്തരാഖണ്ഡ് സ്വദേശി ഭീം സിംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് ശരിവച്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എം.വൈ.ഇഖ്ബാല്‍, പിനാകി ചന്ദ്ര ഘോസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
വിവാഹശേഷം ഭാര്യയോട് സ്വത്തോ പണമോ ആവശ്യപ്പെട്ടാല്‍ അതും സ്ത്രീധനത്തിന്റെ പരിധിയില്‍ വരുമെന്നും സ്ത്രീധനമെന്ന സാമൂഹിക വിപത്ത് രാജ്യത്ത് നിലനില്‍ക്കുന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന ഭീം സിംഗിന്റെ കുടുംബത്തിന്റെ വാദം കോടതി അപ്പാടെ തള്ളി. സാഹചര്യത്തെളിവുകളെല്ലാം ഭീം സിംഗിനെതിരാണെന്നും ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശരിവയ്ക്കുന്നതായും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























