രാമായണവും സ്കന്ദപുരാണവും തെളിവുകൾ; ഹിന്ദു മതവിശ്വാസത്തിന്‍റെ അടിസ്ഥാനം ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങൾ; രാജ്യം ഉറ്റുനോക്കിയ അയോദ്ധ്യ വിധിയിൽ അയോധ്യയില്‍ ശ്രീരാമന്‍ ജനിച്ചു എന്ന വാദത്തിന് സുപ്രീം കോടതിക്കുമുന്നിലെ തെളിവുകൾ ഇങ്ങനെ..

രാജ്യം ഉറ്റുനോക്കിയ അയോദ്ധ്യ വിധിയിൽ അയോധ്യയില്‍ ശ്രീരാമന്‍ ജനിച്ചു എന്ന വാദത്തിന് സുപ്രീം കോടതി തെളിവായി പരിഗണിച്ചതില്‍ വാല്‍മീകി രാമായണവും സ്കന്ദപുരാണവും ഉള്‍പ്പെടുന്നു. സുപ്രീം കോടതിയുടെ വിധിന്യായത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നു. ബാബ്‍രി മസ്ജിദ് നിര്‍മാണത്തിന് മുമ്പേ രാമായണത്തിലും സ്കന്ദപുരാണത്തിലുമുള്ള വ്യാഖ്യാനങ്ങളെ തള്ളിക്കളയാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹിന്ദു മതവിശ്വാസത്തിന്‍റെ അടിസ്ഥാനം ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.
ശ്രീരാമനെയും അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങളെയും മനസിലാക്കാനുള്ള പ്രധാന സ്രോതസ്സ് കൃസ്തു വര്‍ഷത്തിന് മുമ്പ് വാല്‍മീകി രചിച്ച രാമായണമാണ്. രാമായണത്തിലെ ശ്ലോകങ്ങളില്‍ പറയുന്ന നിരവധി കാര്യങ്ങളും വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. ലോകാധിപനായ മകന് കൗസല്യ ജന്മം നല്‍കുമെന്നും രാമന്‍റെ ജനനത്താല്‍ അയോധ്യ അനുഗ്രഹിക്കപ്പെടുമെന്നുമുള്ള ശ്ലോകങ്ങള്‍ വിധിന്യായത്തില്‍ ഇടംപിടിച്ചു.
രാമായണത്തിലെ ശ്ലോകങ്ങള്‍ ഉപയോഗിച്ചാണ് എതിര്‍കക്ഷികള്‍ വാദം ഉന്നയിച്ചതും വിധിന്യായത്തിലുണ്ട്. രാമന്‍റെ ജന്മസ്ഥലം എന്ന പവിത്രത അയോധ്യക്ക് നല്‍കിയിട്ടില്ല. 'ജന്മഭൂമി' എന്ന പദപ്രയോഗം ഒരു പ്രത്യേക സ്ഥലത്തെ ഉദ്ദേശിച്ചല്ല, അയോധ്യയെ മൊത്തം ഉദ്ദേശിച്ചാണ് പറയുന്നത്. രാമന്‍റെ ജന്മസ്ഥലത്തെ ഇഹന്‍ വാക്കുകൊണ്ടും അവധ്പുരി എന്ന വാക്കുകൊണ്ടും സൂചിപ്പിക്കുന്നു. പുരി എന്ന വാക്ക് ജന്മഭൂമി എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചതാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ശ്രീരാമന്‍റെ പിതാവായ ദശരഥന്‍റെ കൊട്ടാരത്തില്‍ കൗസല്യ രാമന് ജന്മം നല്‍കിയെന്നതൊഴിച്ചാല്‍ മറ്റൊരു വിശദീകരണവും ഇവ നല്‍കുന്നില്ലെന്നും എതിര്‍ ഭാഗം വാദിച്ചു. എ ഡി എട്ടാം നൂറ്റാണ്ടില്‍ രചിച്ച സ്കന്ദപുരാണത്തെയും തുളസീദാസ് രചിച്ച രാമചരിതമാനസത്തെയും ഹിന്ദു സംഘടനകള്‍ തെളിവായി ഉയര്‍ത്തിക്കാട്ടിയിരുന്നു. അതേസമയം, പള്ളി നിലനിന്നിരുന്ന സ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന് തെളിയിക്കുന്നതൊന്നും രാമായണത്തിലോ സ്കന്ദപുരാണത്തിലോ ഇല്ലെന്ന് എതിര്‍വിഭാഗവും വാദിച്ചു.
അയോധ്യ കേസ് നാൾ വഴികൾ ഇങ്ങനെ;
1526 ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയിൽ ആധിപത്യമുറപ്പിച്ചു
1528 പാനിപ്പത്ത് യുദ്ധവിജയത്തിന്റെ ഓർമ്മയ്ക്കായി ബാബറിന്റെ നിർദ്ദേശ പ്രകാരം സൈന്യാധിപനായ മിര്‍ ബാഖി ബാബറി മസ്ജിദ് പണികഴിപ്പിച്ചു.
1853 രാമക്ഷേത്രം തകര്‍ത്താണ് പള്ളി സ്ഥാപിച്ചതെന്ന തർക്കം ഉന്നയിച്ച് നിര്‍മോഹി അഖാഡരംഗത്തെത്തി.
1885 അയോധ്യയിൽ ക്ഷേത്രം പണിയാൻ അനുമതി തേടി മഹന്ത് രഘുബീര്‍ ഫൈസാബാദ് കോടതിയെ സമീപിച്ചു. ഈ ഹർജി കോടതി തള്ളി.
1946 അയോധ്യയിൽ അവകാശവാദമുന്നയിച്ച് ഹൈന്ദവ സംഘടനയായ അഖില ഭാരതീയ രാമായണ മഹാസഭ സമരം തുടങ്ങി.
1949 പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ നീക്കംചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു.
1950 മസ്ജിദിനുള്ളിലുള്ള വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരംഹംസ രാമചന്ദ്രദാസ് എന്നിവര്‍ ഫൈസാബാദ് കോടതിയെ സമീപിച്ചു.
1959 തര്‍ക്കഭൂമിയില്‍ അവകാശമുന്നയിച്ച് നിര്‍മോഹി അഖാഡ കോടതിയിലേക്ക്.
1981 ഉത്തര്‍പ്രദേശിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു.
1986 ഫെബ്രുവരി 01-തര്‍ക്കഭൂമിയിൽ ഹിന്ദുക്കള്‍ക്കും ആരാധന നടത്താമെന്ന് കോടതി ഉത്തരവിട്ടു.
1989 നവംബര്‍ 09-അയോധ്യയിൽ വിശ്വഹിന്ദു പരിഷത്തിന‍്റെ നേതൃത്വത്തിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടു
1990 സെപ്റ്റംബര്‍-രാമക്ഷേത്രനിര്‍മാണത്തിന് പിന്തുണതേടി എല്‍.കെ. അദ്വാനിയുടെ രാജ്യവ്യാപകമായി രഥയാത്ര നടത്തി..
1991 ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. അധികാരത്തിലെത്തിയതിനു പിന്നാലെ മസ്ജിദിനോടു ചേര്‍ന്നുള്ള വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
1992 ഡിസംബര്‍ 06- വി.എച്ച്.പി പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് പൊളിച്ചു. രാജ്യത്താകമാനം ഉണ്ടായ സംഘർഷത്തിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടു.
1992 ഡിസംബര്‍ 16- ബാബറി മസ്ജിദ് പൊളിച്ച്ത് അന്വേഷിക്കാന്‍
ലിബര്‍ഹാന്‍ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തി.
1994 ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ തീരുമാനമാകുന്നതുവരെ തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
2002 ഏപ്രില്‍: ഉടമസ്ഥാവകാശം സംബന്ധിച്ച നാലുകേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്കി.
2010 സെപ്റ്റംബര്‍ 30- തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ചുകൊണ്ട് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിട്ടു.
2011 മേയ് ഒമ്പത്-അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
2017 മാര്‍ച്ച്- കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ ഹർജിക്കാരോട് നിർദ്ദേശിച്ചു.
2018 ഫെബ്രുവരി- സുപ്രീംകോടതി സിവില്‍ അപ്പീലുകള്‍ കേള്‍ക്കാന്‍ തുടങ്ങി
2018 ജൂലായ് 20 -സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചു
2019 ജനുവരി എട്ട്-കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചു.
2019 ജനുവരി 29-പിടിച്ചെടുത്ത 67 ഏക്കര്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
2019 ഫെബ്രുവരി 26 - കേസില്‍ മധ്യസ്ഥതാ ശ്രമവുമായി സുപ്രീം കോടതി.
2019 മാര്‍ച്ച് എട്ട്- മുന്‍ ജഡ്ജി എഫ്.എം. കലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരുള്‍പ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതി സുപ്രീംകോടതി രൂപീകരിച്ചു.
2019 മേയ് 10-മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചു
2019 ഓഗസ്റ്റ് 06 -കേസില്‍ സുപ്രീംകോടതി വിചാരണ തുടങ്ങി.
2019 ഒക്ടോബര്‍ 14 - അയോധ്യയില്‍ ഡിസംബര്‍ പത്തുവരെ യു.പി. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
2019 ഒക്ടോബര്‍ 16- കോസിൽ വിചാരണ പൂര്‍ത്തിയായി
2019 നവംബര്‍ 09- അന്തിമ വിധി.
https://www.facebook.com/Malayalivartha






















