ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലെ ടോയ്‌ലറ്റില്‍ വച്ച് യുവതി പ്രസവിച്ചു; ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലെ ടോയ്‌ലറ്റില്‍ വച്ച് യുവതി പ്രസവിച്ചു. ടോയ്‌ലറ്റിനുള്ളിലൂടെ റയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ജയ്പൂരിലാണ് സംഭവം.
22 വയസ്സുകാരിയായ മന്നു എന്ന യുവതി, ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് പ്രസവ വേദനയുണ്ടായതിനെത്തുടര്‍ന്ന് ടോയ്‌ലറ്റില്‍ പോവുകയും അവിടെ വച്ച് പ്രസവിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി ടോയ്‌ലറ്റില്‍ ബോധം കെട്ടു വീഴുകയായിരുന്നു.
കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരിലൊരാള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നടത്തിയ തിരച്ചിലില്‍ റെയില്‍വേ ട്രാക്കില്‍ കുഞ്ഞിനെ കണ്ടെത്തി. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞും അമ്മയും അപകടനില തരണം തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























