രാജ്യത്തു പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു; രണ്ടു മാസത്തിനുള്ളില്‍ 596 മരണം

രാജ്യത്ത് എച്ച്1 എന്‍1 വൈറസ് മൂലമുള്ള രോഗം പടര്‍ന്നു പിടിക്കുന്നു. രണ്ടു മാസത്തിനുള്ളില്‍ പന്നിപ്പനി മൂലം രാജ്യത്ത് 596 പേരാണു മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 12 മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്താകമാനം നൂറിലേറെ പേരാണു പനി ബാധിച്ചു വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
ഈ വര്‍ഷം ഇതുവരെ 8,423 പേര്‍ക്കാണു പന്നിപ്പനി സ്ഥിരീകരിച്ചത്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണു പനിയുടെ പിടിയിലകപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 15 നു മാത്രം രാജസ്ഥാനില്‍ 12 പേരാണ് എച്ച്1 എന്‍1 ബാധിച്ചു മരിച്ചത്. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ മരണനിരക്കു കുറവാണ്. രാജസ്ഥാനില്‍ ഇതുവരെ 176 പേരാണു പന്നിപ്പനി മൂലം മരിച്ചത്. ഇവിടെ 2,928 പേര്‍ രോഗം ബാധിച്ചു ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ 1,500 പേര്‍ക്കു രോഗം ബാധിച്ചപ്പോള്‍ ഏഴു പേര്‍ മാത്രമാണു മരണപ്പെട്ടത്.
പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കോല്‍ക്കത്തയില്‍ ചൊവ്വാഴ്ച നാലു പേര്‍ക്കു കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇതോടെ 31 ആയി. രണ്ടു മരണങ്ങളാണ് ഇതുവരെ നഗരത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പനി നിയന്ത്രിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രികളില്‍ ആവശ്യത്തിനു മരുന്ന് എത്തിച്ചിട്ടുണ്ടെന്നും ബംഗാള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജമ്മു കാഷ്മീര്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലേക്കും രോഗം വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























