മതസ്വാതന്ത്ര്യം സര്‍ക്കാരിന്റെ ലക്ഷ്യം... രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നരേന്ദ്ര മോഡി

രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഏത് മതത്തില്‍ വിശ്വസിക്കാനും സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചാവറ കുര്യാക്കോസ് അച്ചനേയും ഏവുപ്രാസമ്മയേയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത് ആഘോഷിക്കാന്‍ ഫരീദാബാദ് ഇടവക സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
ഭൂരിപക്ഷമോ, ന്യൂനപക്ഷമോ ആയ മതവിഭാഗങ്ങളില്‍ പെട്ടവര്‍ ഏതെങ്കിലും തരത്തില്‍ മതവിദ്വേഷം വളര്‍ത്തുന്നത് തടയും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇന്ത്യയിലെ ഏതൊരു പൗരനും ഏത് മതത്തില്‍ വിശ്വസിക്കാനും ഏത് മതം സ്വീകരിക്കാനും അവകാശമുണ്ട്. മതസ്വാതന്ത്ര്യം ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോഡി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























