വൈകിയെത്തിയ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ചീത്തവിളി

എയര്‍ ഇന്ത്യക്ക് എന്തുമാകാം എന്നതാണ് അവസ്ഥ. യാത്രക്കാര്‍ താമസിച്ചാല്‍ സകലതും തീര്‍ന്നു. സമയനിഷ്ടയുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും കാണിക്കാത്ത എയര്‍ ഇന്ത്യയ്ക്ക് യാത്രക്കാര്‍ വൈകിയാല്‍ അതു സഹിക്കില്ല. വിമാനത്തില്‍ കയറാനുള്ള ചെക്കിംഗിന് അഞ്ചു മിനിറ്റ് വൈകിയ ദമ്പതികളെ എയര്‍ ഇന്ത്യ ജീവനക്കാര്‍ കടുത്ത ഭാഷയില്‍ ശകാരിക്കുന്ന വീഡിയോ വൈറലാവുന്നു.
വെള്ളിയാഴ്ച മുംബൈ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. ക്ഷമ പറഞ്ഞിട്ടും വിമാനത്തില്‍ കയറാന്‍ അപേക്ഷിച്ചിട്ടും ജീവനക്കാര്‍ ദമ്പതികളെ ശകാരിക്കുന്നതും വീഡിയോയിലുണ്ട്. ഒരിക്കല്‍ നിങ്ങള്‍ വൈകിയാല്‍ അതു വൈകിയതാണ്. നിങ്ങള്‍ക്കു വിമാനം നഷ്ടപ്പെടും. ഒന്നും സൗജന്യമല്ല എന്നിങ്ങനെ യാത്രക്കാരായ ദമ്പതിമാരെ എയര്‍ ഇന്ത്യ ജീവനക്കാര്‍ അധിക്ഷേപിക്കുന്നത് വീഡിയോയിലുണ്ട്. രാജ്യാന്തര സര്‍വീസില്‍ യാത്രചെയ്യാന്‍ ഒരു മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ ചെയ്യണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ യാത്രക്കാരെ അധിക്ഷേപിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























