യു.പി എന്‍ജീനിയറുടെ ആസ്തി 10,000 കോടി; സിബിഐ അന്വേഷണത്തിന്

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ എന്‍ജിനീയറുടെ ആസ്തി 10,000 കോടി രൂപ. യാദവ് സിംഗ് എന്ന എന്‍ജിനീയറാണ് വന്‍തോതിന്‍ സമ്പത്ത് വാരിക്കൂട്ടിയിരിക്കുന്നത്. കള്ളപ്പണത്തെ കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡിസംബറില്‍ നോയിഡയിലെ യാദവിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് അന്വേഷണ സംഘം കോടികളുടെ ആസ്തി കണ്ടെടുത്തത്.
ആരെയും ഞെട്ടിക്കും വിധമാണ് ഇയാളുടെ വളര്‍ച്ച. സര്‍ക്കാര്‍ ഉദ്യോഗസഥന് ലഭിക്കുന്ന ശമ്പളംകൊണ്ട് സ്വപ്നം കാണാന്‍ പോലും കഴിയാത്ത സമ്പത്താണ് ഇയാള്‍ വാരിക്കൂട്ടിയിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. 100 കോടി രുപ വിലമതിക്കുന്ന വജ്രങ്ങള്‍, രണ്ടു കിലോ സ്വര്‍ണം, കോടിക്കണക്ക് രൂപ, യാദവിന്റെ പേരിലുള്ള 20 ഓളം ഭൂമിയിടപാടുകളുടെ രേഖ, ഭാര്യയുടെ പേരിലുള്ള 40 ഓളം വ്യാജ കമ്പനികളുടെ രേഖകള്‍ എന്നിവ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് പ്രത്യേക അന്വേഷണ സംഘം തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു നീക്കവും നടന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പലവിധ അഴിമതി ആരോപണങ്ങളും ഇതിനു മുമ്പ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























