ബോട്ട് തകര്‍ത്തത് ഭീകരര്‍ തന്നെയെന്ന് കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി.കെ. ലൊഷാലി

ഗുജറാത്തിലെ പോര്‍ബന്തറിനു സമീപം പാക്ക് ബോട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. പാക്ക് ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്നതല്ലെന്നും തീരസംരക്ഷണ സേന കത്തിച്ചതാണെന്നും കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി.കെ. ലൊഷാലി വെളിപ്പെടുത്തിയതായി ഒരു ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി ഒന്നിന് പുലര്‍ച്ചെ ഗുജറാത്തിലെ പോര്‍ബന്തറിന് 365 കിലോമീറ്റര്‍ അകലെ അറബിക്കടലിലായിരുന്നു സംഭവം.
പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നെത്തിയതെന്ന് സംശയിക്കുന്ന ബോട്ട് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് സമീപം തീരസംരക്ഷണ സേന തടയാന്‍ ശ്രമിച്ചപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ തന്നെ സ്‌ഫോടനം നടത്തി ബോട്ട് തകര്‍ക്കുകയായിരുന്നു എന്നാണ് പ്രതിരോധ മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നത്.
ഇതിനു വിപരീതമായാണ് ബോട്ട് കത്തിക്കാന്‍ താന്‍ ഉത്തരവിടുകയായിരുന്നുവെന്ന് ഡിഐജി വെളിപ്പെടുത്തിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തത്. തീരസംരക്ഷണ സേന സംഘടിപ്പിച്ച ഒരു ചടങ്ങിനിടെയാണ് ഇക്കാര്യം ഡിഐജി വെളിപ്പെടുത്തിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോട്ട് കത്തിക്കാന്‍ താനാണ് ഉത്തരവിട്ടതെന്നും ഭീകരര്‍ക്ക് ബിരിയാണി നല്‍കുകയല്ല തങ്ങളുടെ ജോലിയെന്ന് ഡിഐജ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ വാര്‍ത്ത നിഷേധിച്ച് ഡിഐജി രംഗത്തെത്തി. ബോട്ട് കത്തിക്കാന്‍ താന്‍ ഉത്തരവിട്ടിട്ടില്ലെന്നും ബോട്ട് ഭീകരര്‍ സ്വയം കത്തിക്കുകയായിരുന്നുവെന്നും ഡിഐജി ലൊഷാലി വ്യക്തമാക്കി. പത്രം ഡിഐജിയുടെ വാക്കുകള്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് തീരസംരക്ഷണ സേനയും അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























