പ്രതിരോധ വ്യവസായ മേഖലയില്‍ ഇന്ത്യ ലോകശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഭ്യന്തര പ്രതിരോധ മേഖല ശക്തിപ്പെടുത്തുമെന്നും പ്രതിരോധ വ്യവസായ മേഖലയില്‍ ഇന്ത്യ ലോകശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരസ്വകാര്യവിദേശ കമ്പനികള്‍ക്ക് ഒരുപോലെ ഇടം നല്‍കുന്ന പ്രതിരോധ ബിസിനസും വിവേചനമില്ലാത്ത നികുതി സബ്രദായവും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരിവില്‍ എയ്‌റോ ഇന്ത്യ 2015 ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. പ്രതിരോധ മേഖലയില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഇന്ത്യ നടത്തേണ്ടത് അത്യാവശ്യമാണ്. സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തെ പ്രതിരോധ രംഗം നവീകരിക്കണം. വിദേശ കമ്പനികളെ കേവലം ആയുധ വില്‍പനക്കാര്‍ മാത്രമായി കാണാതെ തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മിക്കുന്നതിന് അവരുടെ കൂടി തന്ത്രപ്രധാന സഹകരണം ഉറപ്പു വരുത്തണമെന്നും മോദി നിര്‍ദ്ദേശിച്ചു. ഇറക്കുമതി പരമാവധി കുറയ്ക്കുകയും ആയുധങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. മേക്ക് ഇന്‍ ഇന്ത്യ കാമ്പയ്‌നില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തമായ ഒരു പ്രതിരോധ മേഖലയുള്ള ഒരു രാജ്യം സുരക്ഷയുടെ കാര്യത്തില്‍ മാത്രമല്ല സമൃദ്ധിയുടെ കാര്യത്തിലും മുന്നിലാവും. രാജ്യത്തെ നിര്‍മാണ മേഖല അടിമുടി മാറ്റാനായാല്‍ പ്രതിരോധരംഗം കൂടുതല്‍ മെച്ചപ്പെടും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ആഭ്യന്തര സംഭരണം 40 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്താനായാല്‍ പ്രതിരോധമേഖലയിലെ ഫലം ഇരിട്ടിയായി മാറുമെന്നും മോദി പറഞ്ഞു. ഇറക്കുമതിയില്‍25 ശതമാനം വരെ കുറവുണ്ടായാല്‍ അത് ഒന്നേകാല്‍ ലക്ഷം തൊഴിലവസരങ്ങള്‍ അധികമായി സൃഷ്ടിക്കാന്‍ അത് സഹായിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























