മെഴുകുതിരികള്‍ക്ക് പകരം മണ്‍ വിളക്കുകള്‍; ജന്മദിനം ആഘോഷിക്കുന്നവര്‍ മെഴുകുതിരികള്‍ കത്തിക്കില്ലെന്നും കേക്ക് മുറിക്കില്ലെന്നും ക്ഷേത്രങ്ങളില്‍ പോയി ശിവനും കാളിയും പ്രാര്‍ത്ഥിക്കുമെന്നും പ്രതിജ്ഞയെടുക്കണമെന്ന് കേന്ദ്ര മന്ത്രി

സനാതണ ധര്‍മ്മത്തെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി, രാമായണത്തിലെ പദ്യങ്ങളും, ഗീതയിലെ ശ്ലോകങ്ങങ്ങളും ഹനുമാന്‍ ചാലിസയും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുമെന്ന് കാളിദേവിയുടെ പേരില്‍ പ്രതിജ്ഞയെടുക്കണം. സനാതണ ധര്‍മ്മത്തെ സംരക്ഷിക്കാം നാമെല്ലാവരും മുന്നോട്ട് വരണം. ജന്മദിനം ആഘോഷിക്കുന്നവര്‍ മെഴുകുതിരികള്‍ കത്തിക്കില്ലെന്നും കേക്ക് മുറിക്കില്ലെന്നും ക്ഷേത്രങ്ങളില്‍ പോയി ശിവനും കാളിയും പ്രാര്‍ത്ഥിക്കുമെന്നും പ്രതിജ്ഞയെടുക്കണം.- ഗിരിരാജ് സിംഗ് പറഞ്ഞു. അതേസമയം 'സനാതന ധര്‍മം' സംരക്ഷിക്കാന്‍ മക്കളുടെ ജന്മദിനത്തില്‍ ഹിന്ദുക്കള്‍ കേക്ക് മുറിക്കുന്നതും മെഴുകുതിരികള്‍ കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരാജ് സിംഗ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.'സനാതന്‍ മൂല്യങ്ങള്‍'സംരക്ഷിക്കാന്‍ കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്കിടയില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുയും നല്ല ഭക്ഷണം തയ്യാറാക്കുകയും വേണം. മെഴുകുതിരികള്‍ക്ക് പകരം മണ്‍ വിളക്കുകള്‍ കത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷനറി സ്കൂളുകളില്‍ പോകുന്ന കുട്ടികള്‍ സനാതന ധര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തമായ ക്രിസ്ത്യന്‍ ജീവിത രീതി പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മതങ്ങളില്‍ ആളുകള്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നു, വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുന്നു. അവരുടെ കുട്ടികള്‍ അതത് മതങ്ങളുടെ ഉപദേശങ്ങള്‍ പഠിക്കുന്നു. നമ്മുടെ മതത്തില്‍, യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള മിഷനറി സ്കൂളുകളില്‍ കുട്ടികള്‍ പ്രവേശനം എടുക്കുമ്ബോള്‍, വീട്ടിലേക്ക് തിരികെ വരുന്ന കുട്ടികള്‍ അവര്‍ക്ക് പോണി ഇല്ലെന്നോ തിലകം ഇല്ലെന്നോ അമ്മയോട പറയുന്നില്ല. ഒരു പ്രത്യേക രീതിയില്‍ അവര്‍ ഭക്തി അനുകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha