മോദിയുടെ പേരെഴുതിയ സ്യൂട്ടിന് ഒരു കോടി രൂപ വിലപറഞ്ഞ് വ്യവസായി

ഗംഗാ നദി ശുചീകരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താനായി ഗുജറാത്തിലെ സൂറത്തില്‍ ലേലത്തിന് വച്ചിരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ പേര് എഴുതിയിരിക്കുന്ന വിവാദ സ്യൂട്ടിന് ഒരു കോടി രൂപ വില വാഗ്ദാനം ചെയ്ത് വ്യവസായി രംഗത്ത്. വ്യവസായിയായ സുരേഷ് അഗര്‍വാളാണ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്.
ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും നിന്നായി കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച 455 സമ്മാനങ്ങളും ഇതോടൊപ്പം ലേലത്തിന് വച്ചിട്ടുണ്ട്. മൂന്ന് ദിവസമാണ് വസ്തുക്കള്‍ ലേലത്തിന് വയ്ക്കുന്നതെന്ന് സൂറത് മുനിസിപ്പല്‍ കമ്മീഷണര്‍ മിലിന്ദ് ടൊരവനേ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നേരത്തെ വ്യവസായിയായ രാജു അഗര്‍വാള്‍ മോദിയുടെ സ്യൂട്ടിന് 51 ലക്ഷം രൂപയും പങ്കജ് മഹേശ്വരി 11 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു.
യു.എസ് പ്രസിഡന്റ് ബരാക് ഒബാമയോടൊപ്പം ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ച് ജനുവരി 25ന് നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് സ്വന്തം പേര് ആലേഖനം ചെയ്ത കോട്ട് ധരിച്ച് മോദി എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























