മോദി സ്യൂട്ടും സൂപ്പര്‍ സ്റ്റാര്‍

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ മോദി ധരിച്ച സ്യൂട്ട് ലേലത്തുകയിലും സൂപ്പര്‍ സ്റ്റാര്‍. ഓരോ വരയിലും നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്നു തുന്നിയ വിവാദ സ്യൂട്ട് ലേലത്തില്‍ വച്ചു. വെള്ളിയാഴ്ച വരെ നീളുന്ന ലേലത്തില്‍ പ്രധാനമന്ത്രിയുടെ ഈ ബന്ദ്ഗല സ്യൂട്ടിന്റെ ലേലത്തുക 1.21 കോടി രൂപയിലെത്തി. സൂററ്റില്‍ നിന്നുള്ള ബിസിനസുകാരന്‍ രാജേഷ് ജുനേജയാണ് 1.21 കോടി രൂപ വിളിച്ചത്. വില ഇനിയും ഉയരുമെന്നാണു പ്രതീക്ഷ. ലേലത്തിലൂടെ ലഭിക്കുന്ന പണം ഗംഗാ നദിയുടെ ശുചീകരണ പദ്ധതിക്ക് ഉപയോഗിക്കുമെന്നാണു സര്‍ക്കാരിന്റെ പ്രഖ്യാപനം.
അതേ സമയം തന്റെ മകന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ ചെന്നപ്പോള്‍ സമ്മാനമായാണ് പ്രധാനമന്ത്രിക്ക് ഈ വേഷം നല്‍കിയതെന്ന അവകാശവാദവുമായി പ്രവാസി വ്യവസായിയായ ഗുജറാത്തുകാരന്‍ രമേഷ് വിരാനി രംഗത്തുവന്നു. അതു ലേലം ചെയ്യുമെന്ന് പ്രധാനമന്ത്രി അന്നേ പറഞ്ഞിരുന്നെന്നും വിരാനി അവകാശപ്പെട്ടു.
പ്രധാനമന്ത്രിയായിരിക്കെ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ മോഡിക്കു സമ്മാനമായി ലഭിച്ച നാനൂറ്റമ്പതോളം വസ്തുക്കളും സൂററ്റില്‍ നടക്കുന്ന ലേലത്തില്‍ വച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നല്‍കിയ ടീ ഷര്‍ട്ടും ഇതില്‍ ഉള്‍പ്പെടും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന സമയത്താണ് മോഡി ഈ സ്യൂട്ട് ധരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























