സുനന്ദയുടെ കൊലപാതകം: മനീഷ് തിവാരിയെ ചോദ്യം ചെയ്തു

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ മൊഴി ഡല്‍ഹി പൊലീസ് രേഖപ്പെടുത്തി. രണ്ടുമണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടു. മനീഷ് തിവാരി തരുരൂന്റെയും സുന്ദയുടെയും അടുത്ത സുഹൃത്തായിരുന്നു.
തിരുവനന്തപുരത്തു നിന്ന് ശശി തരൂരും സുനന്ദയും ഡല്‍ഹിയിലേക്ക് പോയ വിമാനത്തില്‍ മനീഷ് തിവാരിയും ഉണ്ടായിരുന്നു. തരൂരും സുനന്ദയും വിമാനത്തില്‍വച്ച് വഴക്കടിക്കുന്നത് തിവാരി കണ്ടിരുന്നു. 2014 ജനുവരി 14ന് നടന്ന വിമാനയാത്രയിലാണ് ഇരുവരും വഴക്കടിച്ചത്. ഇക്കാര്യങ്ങള്‍ അന്വേഷണസംഘം മനീഷ് തിവാരിയോട് ചോദിച്ചറിഞ്ഞു.
അതേസമയം, സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തരൂരിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്‌തേക്കും. രണ്ടുതവണ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഐ.പി.എല്‍ വിവാദവുമായി ബന്ധപ്പെട്ടാകും വീണ്ടും ചോദ്യം ചെയ്യുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























